Select Your Language

Notifications

webdunia
webdunia
webdunia
webdunia

1000 ജിംനി യൂണിറ്റുകൾ വിറ്റുതീർന്നത് വെറും മൂന്ന് ദിവസംകൊണ്ട് !

1000 ജിംനി യൂണിറ്റുകൾ വിറ്റുതീർന്നത് വെറും മൂന്ന് ദിവസംകൊണ്ട് !
, വെള്ളി, 4 ഡിസം‌ബര്‍ 2020 (13:54 IST)
ലോക വിപണിയിൽ ഏറ്റവും ഹിറ്റ് ആയി മാറിയ സുസൂക്കിയുടെ വാഹനമാണ് ജിംനി. മികച്ച വിൽപ്പനയാണ് അന്താരാഷ്ട വിപണിയിൽ വാഹനം കൈവരിയ്ക്കുന്നത്. ഇപ്പോഴിതാ വാഹനം മെക്സികോയിൽ ഹിറ്റായി മാറി എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ 1000 യൂണിറ്റ് ജിംനിയാണ് വിറ്റു തീർന്നത്. ജനുവരി 15നാണ് മെക്സികോയിൽ വാഹനം വിതരണം ആരംഭിയ്ക്കുക. എകദേശം 15.11 ലക്ഷം രൂപയോളമാണ് ജിംനിയ്ക്ക് മെക്സിക്കൻ വിപണിയിൽ വില. 
 
ജിംനിയുടെ വരവിനായി കാത്തിരിയ്ക്കുകയാണ് ഇന്ത്യൻ വാഹന വിപണി. 2018 മുതൽ തന്നെ പുതിയ തലമുറ ജിംനി അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്ക്കുണ്ടെങ്കിലും 2020ൽ നടന്ന ഓട്ടോ എക്സ്‌സ്പോയിലാണ് സുസുക്കി വാഹനത്തെ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചത്. വാഹനം എപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് ഇതുവരെ മാരുതി സുസൂക്കി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വാഹനം ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. 
 
ജിംനി ഇന്ത്യയിൽ നിർമ്മിയ്ക്കുന്നതിന് കമ്പനി നീക്കങ്ങൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാഹനം ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേയ്ക്ക് കയറ്റിമതി ചെയ്യാനും സുസൂക്കിയ്ക്ക് പദ്ധതിയുണ്ട് എന്നാണ് സൂചന. അടുത്ത വർഷം മാർച്ചോടെ വാഹനത്തെ മാരുതി സുസുകി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 102 പി എസ് പവറും, 130 എൻഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനിലാണ് ഇന്ത്യയിൽ വാഹനത്തെ പ്രതീക്ഷിയ്ക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈനിക സഹകരണം: കരസേനാ മേധാവി മേജര്‍ ജനറല്‍ മനോജ് മുകുന്ദ് നരവനെ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു