Webdunia - Bharat's app for daily news and videos

Install App

കർഷകർ പട്ടിയിലാണ്, രാജ്യം ദാരിദ്രത്തിലും! പക്ഷേ ബാങ്കുകളിൽ അനാഥമായി കിടക്കുന്നത് 11,302 കോടി

എസ് ബി ഐയിൽ മാത്രം കെട്ടിക്കിടക്കുന്നത് 1262 കോടി

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (13:49 IST)
രാജ്യത്തെ ബാങ്കുകളിലെ വൻ സമ്പത്തിക തട്ടിപ്പുകളും കിട്ടാ കടങ്ങളും കാർഷിക വായ്പകളുമെല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഇനിയും ചർച്ചയാകേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 11,302 കോടിയിലധികം പണമാണ് രാജ്യത്തെ ബങ്കുകളിൽ അനാഥമായി കിടക്കുന്നത്. ആർ ബി ഐ ആണ് ഈ വിവരങ്ങൾ പുറാത്തുവിട്ടത്. 
 
സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയിലാണ് രാജ്യത്ത് എറ്റവുമധികം പണം കെട്ടിക്കിടക്കുന്നത്. 1,262 കോടി രൂപയാണ് എസ് ബി ഐ യിൽ അനാഥമായിക്കിടക്കുന്നത്. തൊട്ടു പിറകിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് 1250 കോടി രൂപ. മറ്റു ബങ്കുകളിലെല്ലാമായി 7,040 കോടി രൂപയാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിങ്ങനെ സ്വകാര്യ ബാങ്കുകളിൽ മാത്രം 1,416കോടി രൂപ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. 
 
മരിച്ചു പോയവരുടെയോ അതുമല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരുടെയോ ആവാം ഇത്തരം അക്കൗണ്ടുകൾ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇവ നിയമ വിരുദ്ധ പണമാവാൻ സാധ്യതയില്ല എന്നും ഇന്ത്യൻ ബാങ്കുകളിൽ അക്കൗണ്ടുള്ള 100 ലക്ഷം കോടി ജനങ്ങളുടെ പണമാണിതെന്നുമാണ് ആര്‍ബിഐ ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് പറയുന്നത്. 

പത്തു വർഷത്തിൽ കൂടുതൽ ഉപയോഗമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. നീണ്ട കാലത്തേക്ക് ഉപയോഗമില്ലാത്ത അക്കൗണ്ടുകൾ ബാങ്കുകൾ നിർജ്ജീവമാക്കും. എങ്കിലും തങ്ങളുടെ പണത്തിൽ നിക്ഷേപകർക്ക് അവകാശ വാദം ഉന്നയിക്കാവുന്നതാണ്. എന്നാൽ മരിച്ചവരുടെ അക്കൗണ്ടുകൾ നോമിനികളിലേക്ക് ബാങ്കുകൾ മനപ്പൂർവ്വം എത്തിക്കാത്തതാണ് ഇത്രയധികം പണം ഉടമസ്ഥരില്ലാതെ കിടക്കാൻ കാരണം എന്ന വിമർശനം ഉയർന്നിട്ടുണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments