188 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ... 220 രൂപ ടോക്ക്ടൈമും ഒരു ജി ബി ഡാറ്റയും സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ
തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ
തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ. 188 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 220 രൂപ ടോക്ടൈമും ഒരു ജി.ബി ഡാറ്റയും ലഭ്യമാകൂന്ന ഓഫറാണ് ആദ്യത്തേത്. 14 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതോടോപ്പം 289 രൂപയ്ക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡാറ്റയും ലഭ്യമാകുന്ന മറ്റൊരു ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
കൂടാതെ 389 രൂപയുടെ റീച്ചാര്‍ജില്‍ ഒരുമാസത്തേക്ക് 460 രൂപ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭ്യമാകും. അതോടൊപ്പം വിവിധ ടോപ് അപ്, റീചാർജ് കൂപ്പണുകളിലും ഓണം ഓഫറായി മുഴുവൻസമയമൂല്യം ലഭിക്കും. കൂടാതെ വോയ്‌സ്-എസ് എം എസ് എസ് ടി വി കോമ്പോ എന്നിങ്ങനെയുള്ള റീചാർജുകൾ കേരളത്തിനു പുറത്തും ഉപയോഗിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.