ഹ്യൂണ്ടായ് i20യുടെ സ്‌പോര്‍ട്ടി പതിപ്പ് അവതരിപ്പിച്ചു. സ്‌പോര്‍ടി ലുക്ക് കൈവരിച്ചെന്നതല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ച് ഒരു തരത്തിലുള്ള മാറ്റങ്ങളും ഈ ഹാച്ചില്‍ കമ്പനി വരുത്തിയിട്ടില്ല. അതേസമയം, പുതിയ i20 സ്‌പോര്‍ടിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിനെ കുറിച്ച് കമ്പനി ഒരു വ്യക്തതയും നല്‍കിയിട്ടില്ല.
സില്‍വര്‍ ഫൊക്‌സ് ഫിഫ്യൂസര്‍, റെഡ് ബംബര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍, ഫോക് ലാമ്പുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫൂഫ് സ്‌പോയിലര്‍ , 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ് i20 സ്‌പോര്‍ടി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,സ്റ്റിയറിംങ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്‌കോപിക് സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍. സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ് എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍
1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ സ്‌പോര്‍ട്ടി പതിപ്പിന് കരുത്തേകുന്നത്. 98 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിനില്‍ നാല്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്.