Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യുഗ്രന്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളുമായി കെടിഎം ഡ്യൂക്ക് 390 വൈറ്റ് ഇന്ത്യയില്‍ !

KTM Duke 390
, വെള്ളി, 12 ജനുവരി 2018 (12:23 IST)
പുതുതലമുറ കെടിഎം ഡ്യൂക്ക് 390യുടെ വെള്ള നിറത്തിലുള്ള വേരിയന്റുകളുമായി കമ്പനി ഇന്ത്യയിലേക്കെത്തുന്നു. 2.29 ലക്ഷം രൂപയാണ് 2018 ഡ്യൂക്ക് 390യുടെ എക്‌സ്‌ഷോറൂം വില. പുതിയ നിറത്തോടൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഡ്യൂക്ക് 390യില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
 
അത്യുഗ്രന്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയാണ് പുതിയ ഡ്യൂക്ക് 390യുടെ പ്രധാന സവിശേഷത. നിലവിലുള്ള 373.2 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ് എഞ്ചിനിലാണ് ഈ പുതിയ മോട്ടോര്‍സൈക്കിളും എത്തുന്നത്.
 
44 ബി‌എച്ച്‌പി കരുത്തും 37എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡ്യൂക്ക് 390യില്‍ ഉണ്ട്. അടുത്ത ആഴ്ചയോടെ പുതിയ ഡ്യൂക്കുകളുടെ വിതരണം ആരംഭിക്കുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി; പ്രവാസികള്‍ നല്‍കുന്ന സാധ്യതകള്‍ ശരിയായി വിനിയോഗിക്കണം