23 എംപി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സോണി എക്സ്പീരിയ XA2 അള്‍ട്രാ
23 എംപി ക്യാമറയില്‍ സോണിയുടെ എക്സ്പീരിയ XA2 അള്‍ട്രാ അവതരിപ്പിച്ചു
സോണി എക്സ്പീരിയ XA2 അള്‍ട്രാ വിപണിയിലേക്കെത്തുന്നു. ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണില്‍ 1080പിക്സല്‍ റെസലൂഷനാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാല് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 23എംപി റിയര്‍ ക്യാമറ, 16എംപി സെല്‍ഫി ക്യാമറ, 3580എംഎഎച്ച് ബാറ്ററി, വൈ-ഫൈ, 3ജി/4ജി, എന്നിങ്ങനെയുള്ള ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 8.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.