Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ - അറിയേണ്ടതെല്ലാം

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (11:59 IST)
മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തി. S3, S5, S7, S11 എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന പുതിയ സ്കോര്‍പിയോയ്ക്ക് 9.97 ലക്ഷം രൂപയാണ് ആരംഭവില. അതേസമയം 16.01 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന ടോപ് എന്‍ഡ് മോഡലില്‍ ഫോര്‍-വീല്‍-ഡ്രൈവും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച് എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങളുമായാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തിയിരിക്കുന്നത്.
 
ആദ്യ മോഡലിനെക്കാളും 20 ബി എച്ച് പി അധിക കരുത്ത് ഉല്പാദിപ്പിക്കുന്ന എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്‌കോര്‍പിയോയില്‍ ഇടം പിടിക്കുന്നത്. 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനില്‍ അണിനിരക്കുന്ന സ്‌കോര്‍പിയോയില്‍ 120 ബി എച്ച് പി, 140 ബി എച്ച് പി എന്നിങ്ങനെയുള്ള ട്യൂണിംഗ് സവിശേഷതയും കമ്പനി ഒരുക്കിയിട്ടുണ്ട്. 
 
120 ബി എച്ച് പി കരുത്തേകുന്ന പതിപ്പില്‍ 280 എന്‍ എം ടോര്‍ക്കും 140 ബി എച്ച് പി കരുത്തേകുന്ന പതിപ്പില്‍ 320 എന്‍ എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. അതേസമയം ബേസ് വേരിയന്റ് S3 യില്‍ 75 ബി എച്ച് പി കരുത്തേകുന്ന പഴയ m2DICR എഞ്ചിനാണ് ഉള്‍പ്പെടുന്നത്. 120 ബി എച്ച് പി കരുത്തോടെയുള്ള S3, S5, S7 വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍ 140 ബി എച്ച് പി കരുത്തേകുന്ന S7, S11 വേരിയന്റുകളില്‍ പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.
 
9.1 ബോഷ് എബിഎസും പുതിയ ആറാം തലമുറ ബോര്‍ഗ് വാര്‍ണര്‍ ടര്‍ബ്ബോ ചാര്‍ജറുമാണ് പുത്തന്‍ സ്‌കോര്‍പിയോയില്‍ സാന്നിധ്യമറിയിക്കുന്നത്. കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒരുപിടി സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും സ്‌കോര്‍പിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ റേഡിയേറ്റര്‍ ഗ്രില്ലാണ് സ്‌കോര്‍പിയോയുടെ ഫ്രണ്ട് പ്രൊഫൈല്‍ ഹൈലൈറ്റ്. പുത്തന്‍ വീതിയേറിയ ഫോഗ്‌ലാമ്പുകള്‍ക്കൊപ്പമുള്ള പുതുക്കിയ ബമ്പര്‍, വീതിയേറിയ എയര്‍ഡാം, ക്ലാഡിംഗ് എന്നിവ സ്‌കോര്‍പിയോയുടെ ഡിസൈന്‍ ഫീച്ചറുകളാണ്. 
 
ഫ്രണ്ട് റിയര്‍ ബമ്പറുകളില്‍ ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. പ്രീമിയം വൈറ്റ്, ഡയമണ്ട് വൈറ്റ് , നപ്പോളി ബ്ലാക്, ഡി സാറ്റ് സില്‍വര്‍, മോള്‍ട്ടന്‍ റെഡ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാവുക. പുതിയ അലോയ് വീലുകളും ORVM കളുമാണ് സൈഡ് പ്രൊഫൈലിന് ലഭിച്ച കാര്യമായ മാറ്റങ്ങള്‍. ക്രോം സ്ലാറ്റോട് കൂടിയ പുതുക്കിയ ടെയില്‍ഗേറ്റാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാ കേന്ദ്രം. ക്ലിയര്‍ ഗ്ലാസ് യൂണിറ്റിന് പകരം റെഡ് യൂണിറ്റിലാണ് ടെയില്‍ ലാമ്പുകള്‍ ഒരുങ്ങിയിട്ടുള്ളത്. 
 
ഇന്റീരിയറിന് അനുയോജ്യമായ ഫൊക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പുതുക്കിയ ഡാഷ്‌ബോര്‍ഡ്, ജിപിഎസ് നാവിഗേഷനോട് കൂടിയ 6.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍. ടാറ്റ സഫാരി സ്റ്റോം, റെനോ ഡസ്റ്റര്‍, പുതുതായി അവതരിച്ച റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവരോടാണ് പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ മത്സരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments