പാഷന്‍ എക്‌സ്‌പ്രോയ്ക്ക് പണികിട്ടുമോ ? തകര്‍പ്പന്‍ ഫീച്ചറുമായി ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക് !

Webdunia
ശനി, 6 ജനുവരി 2018 (10:30 IST)
ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക്. ജനുവരി മാസം അവസാ‍നത്തോടെയായിരിക്കും ഡിസ്‌കവര്‍ 110 വിപണിയില്‍ അവതരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായിരിക്കും ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ഡിസ്‌കവര്‍ 125ന്റേതിനു സമാനമായ രൂപത്തിലും ഭാവത്തിലുമാണ് പുതിയ 110 സിസി ഡിസ്‌കവറും വിപണിയിലെത്തുക. 
 
ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, ക്രോം മഫ്‌ളര്‍ കവര്‍സില്‍വര്‍, സൈഡ് പാനലുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് പുതിയ ഡിസ്‌കവര്‍ 110ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഗ്രാഫിക്‌സോടെ എത്തുന്ന മോട്ടോര്‍സൈക്കിളില്‍, ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും സാന്നിധ്യമറിയിക്കും.
 
ഡിസ്‌കവര്‍ 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്‌കവര്‍ 110ല്‍ നല്‍കിയിട്ടുള്ളത്. പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനായിരിക്കും ബജാജ് ഡിസ്‌കവര്‍ 110ന് കരുത്തേകുക. 8.5ബി‌എച്ച്‌പി കരുത്തും 9.5എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപപ്പിക്കുക. എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. 
 
പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാണ് ഡിസ്‌കവര്‍ 110 കാഴ്ചവെക്കുക. 50,500 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗിലായിരിക്കും പുതിയ ഡിസ്‌കവര്‍ 110 വിപണിയില്‍ അണിനിരക്കുകയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹീറോ പാഷന്‍, പാഷന്‍ എക്‌സ്‌പ്രോ, ടിവിഎസ് വിക്ടര്‍ 110 എന്നിവയോടായിരിക്കും ശ്രേണിയില്‍ ബജാജ് 110 മത്സരിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments