Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400 വിപണിയിലേക്ക് !

പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400 !

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400 വിപണിയിലേക്ക് !
, ശനി, 30 ഡിസം‌ബര്‍ 2017 (10:18 IST)
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ മോഡലുകളെ അണിനിരത്തി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ്. അതിന്റെ മുന്നോടിയായാണ് പുത്തന്‍ നിറപ്പകിട്ടുമായി 2018 ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍ ബജാജ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍ 400.
 
2016 ഡിസംബറില്‍ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിച്ച ഡോമിനാര്‍ 400ന് ആഭ്യന്തര വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചോ എന്ന കാര്യം സംശയമാണ്. എങ്കിലും പുത്തന്‍ നിറപ്പകിട്ടുമായി എത്തുന്ന ഡോമിനാര്‍ 400ന് വിപണിയില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
 
പുതിയ റേസിംഗ് റെഡ് നിറഭേദമാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന ആകര്‍ഷണം. അതോടൊപ്പം തന്നെ ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളും പുതിയ മോഡലില്‍ നല്‍കിയിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും ഏറെക്കുറെ പഴയ ഡോമിനാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ പതിപ്പും എത്തുന്നത്.
 
സിംഗിള്‍-ടോണ്‍ റേസിംഗ് റെഡ് പെയിന്റ് സ്‌കീമാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം ഹാന്‍ഡില്‍ബാറിന് ലഭിച്ച സില്‍വര്‍ ടച്ച്, ഫൂട്ട്‌പെഗ് അസംബ്ലി, പെരിമീറ്റര്‍ ഫ്രെയിം, സ്വിംഗ്ആം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍ എന്നിവയും 2018 ഡോമിനാര്‍ 400 ന്റെ പ്രത്യേകതകളാണ്
 
മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുള്ള സില്‍വര്‍ ആക്‌സന്റ് പുതിയ പതിപ്പിന് പുത്തനുണര്‍വ് നല്‍കുന്നു. നിലവിലുള്ള 373 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ഡോമിനാര്‍ 400 ഉം എത്തുക. 34.5ബി‌എച്ച്‌പി കരുത്തും 35എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. 
 
ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഇടംപിടിക്കുന്നത്. സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ നല്‍കുന്നതിനു വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡോമിനാറില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഏറ്റവും പുതിയ 400 സിസി DOHC എഞ്ചിനും അണിയറയില്‍ ബജാജ് വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ എഴുത്തുക്കാരന്‍