സുസൂക്കി ജിക്സറിന് അടിതെറ്റുമോ ? റിയര്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ യമഹ FZ-S FI വിപണിയില്‍ !

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

Webdunia
ശനി, 13 ജനുവരി 2018 (10:14 IST)
പുതിയ യമഹ FZ-S FI ഇന്ത്യന്‍ വിപണിയിലേക്ക്. റിയര്‍ ഡിസ്‌ക് ബ്രേക്കുമായാണ് ഈ ബൈക്ക് വിപണിയിലേക്കെത്തുന്നത്. 86,042 രൂപയാണ് റിയര്‍ ഡിസ്‌ക് ബ്രേക്കുമായെത്തുന്ന പുതിയ യമഹ FZ-S FI മോഡലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 220 എം‌എം ഹൈഡ്രോളിക് സിംഗിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കിനോടൊപ്പമാണ് പുത്തന്‍ യമഹ FZ-S FI യുടെ വരവ്.
 
282 എം‌എം ഡിസ്ക്കാണ് മോട്ടോര്‍സൈക്കിളിന്റെ മുന്നിലെ ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. പുതിയ 10 സ്‌പോക്ക് അലോയ് വീലുകളും യമഹ FZ-S FI യുടെ പ്രത്യേകതയാണ്. അലോയ് വീലുകള്‍ക്കും റിയര്‍ ഡിസ്‌ക്‌ബ്രേക്കിനും പുറമെ ആകര്‍ഷകമായ പുത്തന്‍ നിറഭേദമായ 'അര്‍മാദ ബ്ലൂ'വും ബൈക്കിന്റെ സവിശേഷതയാണ്. 
 
നിലവിലുള്ള 149 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെയാണ് പുതിയ ബൈക്കിനും കരുത്തേകുന്നത്. 12.9 ബി‌എച്ച്‌പി കരുത്തും 12.8 എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. ബജാജ് പള്‍സര്‍ NS 160, സുസൂക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരായിരിക്കും യമഹ FZ-S FI യുടെ പ്രധാന എതിരാളികള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments