Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി 24 മണിക്കൂര്‍ സേവനമില്ല; എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം

ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല.

ഇനി 24 മണിക്കൂര്‍ സേവനമില്ല; എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (08:36 IST)
എടിഎം കാര്‍ഡ് മുഖേനയുള്ള വിനിമയങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്‌കാരമെന്നാണ് റിപ്പോര്‍ട്ട്.എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 
 
എടിഎം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നാണ് ബാങ്ക് മുന്നോട്ടുവക്കുന്ന വാദം. എന്നാൽ ഈ പുതിയ മാറ്റം ബാങ്കിന് നഷ്ടമുണ്ടാക്കുന്നെന്നാണ് വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്ന ആളുകളെയല്ല ഞാന്‍ പിന്തുടരുന്നത്‌; ബൽറാമിന് മറുപടിയുമായി അൻവർ