Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രൂപയ്ക്ക് വിമാനയാത്ര !: തകര്‍പ്പന്‍ ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചെത്തുന്നു

Air Deccan
ന്യൂഡല്‍ഹി , ബുധന്‍, 13 ഡിസം‌ബര്‍ 2017 (13:02 IST)
ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ ആദ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായാണ് കമ്പനി തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചുകൊണ്ടായിരിക്കും കമ്പനിയുടെ രണ്ടാംവരവ്. 
 
ഡിസംബര്‍ 22നയിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്നും മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്നുമാണ് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരമൊരുങ്ങുമെന്ന് ക്യാപ്റ്റന്‍ ഗോപിനാഥ് പറയുന്നു. 
 
2003 ലായിരുന്നു മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍, എയര്‍ ഡെക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് തങ്ങളുടെ അവസാനശ്രമമായിരിക്കുമെന്നും ഇതിലും രക്ഷപെടുന്നില്ലെങ്കില്‍ എന്നന്നേക്കുമായി ഈ മേഖലയോടെ വിടപറയുമെന്ന് ഗോപിനാഥ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്സാപ്പ് ഇനി പഴയ വാട്ട്സാപ്പല്ല !; ഞെട്ടിക്കുന്ന പുതിയ അഞ്ച് അപ്ഡേറ്റുകള്‍ ഉടന്‍