Webdunia - Bharat's app for daily news and videos

Install App

വോള്‍ട്ട് സംവിധാനത്തിന് തുടക്കം കുറിച്ച് എയര്‍ടെല്‍ ; മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും ഇനി സൌജന്യമായി കോള്‍ ചെയ്യാം !

ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍ വോള്‍ട്ട് സംവിധാനം വരുന്നു; മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും ഇനി സൌജന്യമായി കോള്‍ ചെയ്യാം !

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (10:43 IST)
എയര്‍ടെല്‍ വോള്‍ട്ട് സര്‍വീസിന് തുടക്കം കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ആന്ധ്രാപ്രദേശ്, തെലങ്കാന റീജിയണുകളിലാണ് ആദ്യഘട്ടത്തില്‍ വോള്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും സൗജന്യമായി കോള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് വോള്‍ട്ട്.
 
എയര്‍ടെല്ലിന്‍റെ 4ജി സിം കാര്‍ഡും 4ജി/ എല്‍ടിഇ സംവിധാനമുള്ള ഫോണുടമകള്‍ക്ക് മാത്രമായിരിക്കും വോള്‍ട്ട് സേവനം ലഭിക്കുകയെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വോള്‍ട്ട് സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ ഒരു വിധത്തിലുമുള്ള അധിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നും എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
രാജ്യത്ത് ആദ്യമായി വോള്‍ട്ട് സര്‍വീസ് ആരംഭിച്ചുകൊണ്ട് റിലയന്‍സ് ജിയോ രംഗത്ത് വന്ന്പ്പോള്‍ അതേ ട്രെന്‍ഡ് പിന്തുടരുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിലേയ്ക്ക് മാറുന്നവര്‍ക്ക് അതിവേഗ വോയ്സ് കോളുകള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
 
പരീക്ഷണാര്‍ത്ഥം അഞ്ചോ ആറോ നഗരങ്ങളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് എല്ലായിടത്തും വോള്‍ട്ട് ലഭ്യമാകുമെന്നും നേരത്തെ തന്നെ എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments