Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ കുതിക്കുന്നു; എയര്‍‌ടെല്ലിന് വന്‍ സാമ്പത്തിക തിരിച്ചടി

എയര്‍‌ടെല്ലിന് വന്‍ സാമ്പത്തിക തിരിച്ചടി

ജിയോ കുതിക്കുന്നു; എയര്‍‌ടെല്ലിന് വന്‍ സാമ്പത്തിക തിരിച്ചടി
മുംബൈ , വ്യാഴം, 11 മെയ് 2017 (09:54 IST)
ഉപഭോക്‍താക്കളെ സ്വന്തമാക്കി അതിവേഗത്തില്‍ കുതിക്കുന്ന റിലയന്‍‌സ് ജിയോയുടെ വളര്‍ച്ചയില്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വാ​യ ഭാ​ര​തി എ​യ​ർ​ടെ​ല്ലിന് വന്‍ തിരിച്ചടി.

ജിയോയുടെ കടന്നുവരവോടെ എ​യ​ർ​ടെ​ലി​ന്‍റെ അ​റ്റാ​ദാ​യവും വരുമാനവും കു​റ​ഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എ​യ​ർ​ടെ​ലി​ന്‍റെ മൊ​ബൈ​ൽ ബി​സി​ന​സി​ന്‍റെ അ​റ്റാ​ദാ​യം 71.7 ശ​ത​മാ​നം താ​ഴ്ന്ന് 373 കോ​ടി രൂ​പ​യാ​യി. വ​രു​മാ​നം 12 ശ​ത​മാ​നം കു​റ​ഞ്ഞ് 21,395 കോ​ടി രൂ​പ​യാ​യി.

ജിയോയുടെ കടന്നുവരവാണ് തിരിച്ചടിയുണ്ടാക്കിയതെന്ന നിലപാടിലാണ് എയര്‍‌ടെല്‍. അ​റ്റാ​ദാ​യവും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് കമ്പനിയുടെ പദ്ധതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്ബിഐയുടെ കൊള്ള വീണ്ടും: ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് - ഇനി സൗജന്യ എടിഎം ഇടപാടില്ല