Webdunia - Bharat's app for daily news and videos

Install App

മുഴുവൻ എസ്‌യുവികളെയും ഇലക്ട്രിക് ആക്കാൻ ജീപ്പ്, ആദ്യമെത്തുക റാംങ്ക്ളറിന്റെ ഹൈബ്രിഡ് പതിപ്പ്

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (17:01 IST)
കോംപാസിലൂടെയാണ് ഐകോണിക് വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ആദ്യ വാഹനം തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന സ്വന്തമാക്കിയതോടെ ജീപ്പിന്റെ ഓരോ ജനപ്രിയ വാഹനങ്ങളും പിന്നീട് ഇന്ത്യൻ മണ്ണിലെത്തി. ഇപ്പോഴിതാ എല്ലാ എസ്‌യുവികളെയും ഇലക്ട്രിക്ക് ആക്കാൻ ഒരുങ്ങുകയാണ് ജീപ്പ്.
 
ഇലക്ടിക് പതിപ്പുകൾ ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യം റാംങ്ക്‌ളറിന്റെ ഹൈബ്രിഡ് പതിപ്പിനെ ജീപ്പ് വിപണിയിലെത്തിക്കും. ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് വാഗോനീര്‍, ന്യൂ ഗ്രാന്റ് വാഗോനീർ എന്നീ വാഹനങ്ങളുടെ ഹൈബ്രിഡ് പതിപ്പുകളും ജിപ്പ് പുറത്തിറക്കും. 2021ലായിരിക്കും ഈ വാഹനങ്ങൾ വിപണിയിൽ എത്തുക.
 
2022ഓടെ പത്ത്  ഹൈബ്രിഡ് വാഹനങ്ങളും നാല് സമ്പൂർണ ഇലക്ട്രിക് എസ്‌യുവികളും വിപണിയിലെത്തിക്കാനാണ് ജീപ്പ് ലക്ഷ്യംവക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് അധികം വൈകാതെ തന്നെ ജീപ്പിന്റെ ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യൻ വിപണിയിലും എത്തും. കോംപാസിന്റെ സെവൻ സീറ്റർ പതിപ്പായിരിക്കും അടുത്തതായി ജീപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലയാളികള്‍ക്ക് ഓണസമ്മാനം; വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍

ചൈന അടുത്ത സുഹൃത്ത്, ചൈനീസ് താത്പര്യങ്ങളെ സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് കിം ജോങ് ഉൻ, യുഎസിന് ഭീഷണിയായി ചൈന- റഷ്യ- ഉത്തരക്കൊറിയ സഖ്യം

അടുത്ത ലേഖനം
Show comments