ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. കോർപറേറ്റ്,ടെക്നോളജി മേഖലയിലുള്ള 10,000 ജോലിക്കാരെ ആമസോൺ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2021 ഡിസംബറിലെ കണക്കുകൾ പ്രകാരം1,608,000 പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഇതിൽ പാർട്ട് ടൈം ജോലിക്കാരും ഉൾപ്പെടും.
അതേസമയം ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായുള്ള വാർത്തകളോട് ആമസോൺ അധികൃതർ പ്രതികരിച്ചിട്ടില്ല. നേരത്തെ മെറ്റ, ട്വിറ്റർ അടക്കമുള്ള ടെക് ഭീമന്മാർ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആമസോണും സമാനമായ നടപടികളിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.