Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാബി ലേക്' കോര്‍ പ്രോസസറുമായി അസുസ് സെന്‍ബുക്ക് 3 പ്രീമിയം അള്‍ട്രാബുക്ക് വിപണിയിലേക്ക്

അസുസ് സെന്‍ബുക്ക് 3 പ്രീമിയം അള്‍ട്രാബുക്ക്; വില 1,13,990 രൂപ!

asus zenbook 3 premium ultrabook
, വെള്ളി, 25 നവം‌ബര്‍ 2016 (11:08 IST)
അസുസ് സെൻബുക്ക് 3 പ്രീമിയം അൾട്രാബുക്ക് ഇന്ത്യന്‍ വിപണിയിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐടി ഷോകളില്‍ ഒന്നായ കംപ്യൂട്ടെക്സിലാണ് 2016ല്‍ പുതിയ സെൻഫോൺ 3 സിരീസിനൊപ്പം ഈ ലാപ്‌ടോപ്പുകളും കമ്പനി അവതരിപ്പിച്ചത്. നവംബര്‍ 27 മുതലാണ് ഇത് വിപണിയില്‍ ലഭ്യമാവുക. 1,13,990 രൂപയാണ് അൾട്രാബുക്കിന്റെ ആരംഭവില. 
 
അസുസിന്റെ ഫ്‌ലാഗ്ഷിപ്പ് അള്‍ട്രാബുക്കാണ് സെൻബുക്ക് 3. വെറും 910 ഗ്രാമാണ് 11.9 mm ഘനമുള്ള ഇതിന്റെ ഭാരം. അസുസിന്റെ പ്രധാന പ്രത്യേകതയായ 'സ്പണ്‍ മെറ്റല്‍’ ടെക്‌സ്ചറുള്ള ഇതിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് ഏറോസ്പേസ്–ഗ്രേഡ് അലുമിനിയം എന്ന ലോഹക്കൂട്ടു കൊണ്ടാണ്. ഇന്റലിന്റെ ഏഴാംതലമുറ 'കാബി ലേക്' കോര്‍ പ്രോസസറുകളാണ് സെന്‍ബുക്ക് 3യില്‍ ഉപയോഗിച്ചിരിക്കുന്നത്. 
 
12.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് സെന്‍ബുക്ക് 3യ്ക്കുള്ളത്. കൂടാതെ വി ജി എ വെബ്‌കാം, ബാക്ക്‌ലൈറ്റ് കീബോർഡ്, ഹാർമൻ കാർഡൻ സ്പീക്കറുകൾ,ആറു സെൽ, 40WHr ബാറ്ററി എന്നിവയാണ് സെന്‍ബുക്ക് 3 യുടെ മറ്റു പ്രധാന സവിശേഷതകള്‍. ആപ്പിളിന്റെ മാക്ബുക്കിനു സമാനമായ ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോമ്പോ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി-പോര്‍ട്ട് എന്നിവയും സെൻബുക്ക് 3യിലുണ്ട്.  
 
റോസ് ഗോൾഡ്, റോയൽ ബ്ലൂ, ക്വാട്സ് ഗ്രേ തുടങ്ങിയ നിറങ്ങളിലാണ് സെന്‍ബുക്ക് 3 ലഭ്യമാകുക. ലോകത്തില്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും കട്ടികുറഞ്ഞ ഫാനാണ് സെന്‍ബുക്കില്‍ ഉപയോഗിച്ചിട്ടുള്ളത്. ഒന്‍പതു മണിക്കൂര്‍ വരെ ബാറ്ററി നിലനില്‍ക്കുമെന്നും വെറും 49 മിനിറ്റില്‍ 60 ശതമാനം ചാര്‍ജാവുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു. ലാപ്ടോപ് സ്ലീവ്, ക്യാരി ബാഗ്, ഡോക്ക് എന്നിവയും സെന്‍ബുക്ക് 3 യുടെ കൂടെ ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും കാവ്യയും ഒന്നിക്കാൻ ചുക്കാൻ പിടിച്ചത് ആരെന്നറിയുമോ?