Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കുകളുടെ കിട്ടാക്കടം 22 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തുമെന്ന് ആർബിഐ മുന്നറിയിപ്പ്

ബാങ്കുകളുടെ കിട്ടാക്കടം 22 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തുമെന്ന് ആർബിഐ മുന്നറിയിപ്പ്
, ചൊവ്വ, 12 ജനുവരി 2021 (18:51 IST)
കൊവിഡ് മഹാമാരിയിൽ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുകയാണെങ്കിലും ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയില്ലെന്ന് റിപ്പോർട്ട്.2020 സെപ്റ്റംബറിലെ 7.5ശതമാനത്തില്‍നിന്ന് 2021 സെപ്റ്റംബറോടെ കിട്ടാക്കടം 13.5 ശതമാനമായി കുതിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
 
അങ്ങനെയെങ്കിൽ 22 വര്‍ഷത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് കിട്ടാക്കടത്തില്‍ ഇത്രയും വര്‍ധനയുണ്ടാകുക. കിട്ടാക്കടത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തികവർഷത്തിൽ 2,37,876 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കൊവിഡ്, 25 മരണം, 4270 പേർക്ക് രോഗമുക്തി