Webdunia - Bharat's app for daily news and videos

Install App

ചേതക് മടങ്ങിയെത്തുന്നത് കെടിഎം ഡീലർഷിപ്പുകൾ വഴി !

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (20:02 IST)
ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറസാനിധ്യമായിരുന്ന പ്രിയ വാഹനം ചേതക്കിനെ ബജാജ് തിരികെ കൊണ്ടുവരുന്നു എന്ന വാർത്ത തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇൽക്ട്രിക് സ്കൂട്ടറായാണ് ചേതക്കിന്റെ മടങ്ങി വരവ്. തുടക്കത്തിൽ കെ‌ടിഎം ഡീലർഷിപ്പുകൾ വഴിയായിരിക്കും പുതിയ ചേതക്ക് വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.
 
പുതിയ ചേതക്കിനെ തേടിയെത്തുന്നവർക്ക് പ്രീമിയം അനുഭവം നൽകുന്നതിനായാണ് കെടിഎം ഡീലർഷിപ്പുകൾ വഴി വാഹനത്തെ ആദ്യ ഘട്ടത്തിൽ വിപണിയിൽ എത്തിക്കുന്നത്. ബജാജ് ഡീലർഷിപ്പുകളെ പ്രീമിയം നിലവാരത്തിലേക്ക് ഉയർത്തിയ ശേഷം. വാഹനത്തെ ബജാജ് ഡീലർഷിൽപ്പുകളിലേക്ക് തന്നെ മാറ്റിയേക്കും.     
 
ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിലാണ് ചേതക്ക് വിപണിയിലെത്തുന്നത്. പുതിയ ചേതക്കിനെ ബജാജ് ഈമാസം 17ന് ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തിരുന്നു. അടുത്ത വർഷം ജനുവരിയോടെ വാഹനം വിപണിയിലെത്തും. പൂനെയിലെ ചകാൻ പ്ലാന്റിൽ ചേതക്ക് ഇലക്ട്രിക്കിന്റെ നിർമ്മാണം ബജാജ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പൂനെയിൽ മാത്രമായിരിക്കും വാഹനം വിൽപ്പനെക്കെത്തുക പിന്നീട് ബംഗളുരുവിലും തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബജാജ് ലക്ഷ്യം വക്കുന്നത്.
 
ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാന് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും
 
സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. എന്നാൽ വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ഇലക്ട്രിക് ചേതക്കിന്റെ വില ബജാജ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഒന്നര ലക്ഷത്തിൽ കൂടുതൽ വാഹനത്തിന് വില വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments