Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി സ്മാർട്ട്‌ഫോണുകളെയും ഇക്കിളിയാക്കാം, ഗാഡ്ജെറ്റുകൾക്ക് കൃത്രിമ ചർമ്മവും എത്തി !

ഇനി സ്മാർട്ട്‌ഫോണുകളെയും ഇക്കിളിയാക്കാം, ഗാഡ്ജെറ്റുകൾക്ക് കൃത്രിമ ചർമ്മവും എത്തി !
, ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (18:37 IST)
സുഹൃത്തുക്കളെയും പങ്കാളിയെയുമെല്ലാം ഇക്കിളിയാക്കുന്നതുപോലെ സ്മാർട്ട്ഫൊണുകളെയും ഗാഡ്ജെറ്റുകളെയുമെല്ലാം ഇക്കിളിയാക്കാൻ സാധിച്ചാലോ. കേൾക്കുമ്പോൾ മണ്ടത്തരം എന്ന് തോന്നാം. എന്നാൽ ഇനി സാധിക്കും. ഗാഡ്ജറ്റുകൾക്കായി സ്പർശനം അറിയുന്ന പ്രത്യേക ചർമ്മത്തെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇപ്പോൾ ടെക് ഗവേഷകർ.
 
സ്കിൻ ഓൺ ഇന്റെർഫെയിസ് എന്നാണ് ഈ ഗാഡ്ജെറ്റ് ചർമ്മത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ബ്രിസ്റ്റലിലും പാരിസിലുമുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. മനുഷ്യനുമായി ഇന്ററാക്ട് ചെയ്യുന്ന ഉപകരണങ്ങൾക്ക് സ്പർശത്തിലൂടെ ആശയവിനിമയം സധ്യമാക്കുന്നതിന്റെ ആദ്യ പടിയാണ് കണ്ടെത്തൽ എന്ന് ഗവേഷകർ പറയുന്നു.
 
പല അടുക്കകളുള്ള ഒരു പാളിയായാണ് കൃത്രിമ ചർമ്മത്തിന് ഗവേഷകർ രൂപം നൽകിയിരിക്കുന്നത്. തലോടുന്നതും ഇക്കിളിയാക്കുന്നതും, ഞെരിക്കുന്നതും വളക്കുന്നതും എല്ലാം ഈ കൃത്രിമ ചർമ്മത്തിലൂടെ ഡിവൈസുകൾക്ക് തിരിച്ചറിയാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. സ്മാർട്ട് ഫോണുകൾക്ക് ഈ ത്വക്ക് നൽകുന്നതിലൂടെ എങ്ങനെയാണ് ഫോൺ പിടിച്ചിരിക്കുന്നത് എത്ര അമർത്തിയാണ് സ്മാർട്ട്ഫോൺ പിടിച്ചിരിക്കുന്നത് എന്നെല്ലാം ഡിവൈസിന് മനസിലാക്കാൻ സാധിക്കുമത്രേ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാളയാറിലെ പെൺകുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ’- ഡബ്ല്യുസിസിയോട് ഹരീഷ് പേരടി