റോയൽ എൻഫീല്‍ഡിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനർ

പുതിയ പരസ്യചിത്രം പുറത്തുവിട്ടു

വെള്ളി, 23 മാര്‍ച്ച് 2018 (18:43 IST)
റോയൽ എൻഫീല്‍ഡിനെ പരിഹസിച്ച് ബജാജ് ഡോമിനറിന്റെ പരസ്യം വീണ്ടും. ഇത് അഞ്ചാം തവണയാണ് ബജാജ് റോയൽ എൻഫീൽഡിനെ പരോക്ഷമായി പരിഹസിച്ച് പരസ്യചിത്രങ്ങൾ പുറത്തുവിടുന്നത്. ആനയെ പോറ്റുന്നത് നിർത്തു എന്നാണ് പരസ്യങ്ങൾക്ക് തലവാചകം നൽകിയിരിക്കുന്നത്.
 
ബജാജ് ഡോമിനറിന്റെ പുതിയ മോഡൽ പുറത്തിറക്കിയതോടെയാണ് ബജാജ് റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കളിയാക്കുന്ന പരസ്യചിത്രങ്ങളുമായി രംഗത്തു വന്നത്. ബജാജ് കമ്പനിയുടെ ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക്  കാരണമായിരുന്നു. എന്നാൽ വിമർശനങ്ങളെ വകവെക്കാതെ കമ്പനി പരസ്യങ്ങൾ പുറത്തുവിടുന്നത് തുടരുകയാണ്.  
 
എന്നാൽ കഴിഞ്ഞ ദിവസം എൻഫീൽഡിന്റെ ഹിമാലയുമായി മൽസരിച്ച് ഡോമിനർ മല കയറാൻ കഴിയാതെ കഷ്ടപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മലകയാറാൻ കഴിയാത്ത വണ്ടി എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. ഇത് റൈഡറുടെ കുഴപ്പം കൊണ്ടാണെന്നാ‍യിരുന്നു കമ്പനി നല്‍കിയ വിശദീകരണം. ഈ ദൃശ്യങ്ങൾക്ക് പ്രതികാരമെന്നോണമാണ് പുതിയ പരസ്യചിത്രം ബജാജ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ട്രംപുമായി ഡസന്‍ കണക്കിന് പ്രാവശ്യം ലൈംഗികബന്ധം നടത്തി, തന്നെ വിളിക്കുന്നത് ‘ബേബി’യെന്ന്’- മെലാനിയയോട് മാപ്പ് പറയുന്നുവെന്നും മോഡല്‍