Webdunia - Bharat's app for daily news and videos

Install App

കെടിഎമ്മിന്റെയും, ഹസ്‌വർണയുടെയും പ്രീമിയം സ്കൂട്ടറുകൾ ചേതക്കിന്റെ ശരീരത്തിൽ ഉയിർക്കൊള്ളും, ബജാജ് ഒരുങ്ങി തന്നെ !

Webdunia
ബുധന്‍, 20 നവം‌ബര്‍ 2019 (17:44 IST)
ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിറസാനിധ്യമായിരുന്ന പ്രിയ വാഹനം ചേതക്കിനെ ബജാജ് തിരികെ കൊണ്ടുവരുന്നു എന്ന വാർത്ത തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇൽക്ട്രിക് സ്കൂട്ടറായാണ് ചേതക്കിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ ചേതക്കിന്റെ പ്ലാറ്റ്ഫോമിൽ ബജാജിന്റെ പ്രീമിയം ബ്രാൻഡുകളായ കെടിഎമ്മിന്റെയും, ഹസ്‌വർണയുടെയും ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് ബജാജ്. കെടി‌എം ബ്രാൻഡിൽ റേസിംഗ് സ്കൂട്ടറുകളും, ഹസ്‌വർണയിൽ പ്രീമിയം സ്കൂട്ടറുകളുമായിരിക്കും ബജാജ് വിപണിയിൽ എത്തിക്കുക. 
 
പുതിയ ചേതകിനെ കെടിഎം ഡീലർഷിപ്പുകൾ വഴിയായിരിക്കും വിപണിയിൽ എത്തിക്കുക എന്ന് നേരത്തെ തന്നെ ബജാജ് വ്യക്തമാക്കിയിരുന്നു. ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിലാണ് ചേതക്ക് വിപണിയിലെത്തുന്നത്. അടുത്ത വർഷം ജനുവരിയോടെ വാഹനം വിപണിയിലെത്തും. പൂനെയിലെ ചകാൻ പ്ലാന്റിൽ ചേതക്ക് ഇലക്ട്രിക്കിന്റെ നിർമ്മാണം ബജാജ് നേരത്തെ ആരംഭിച്ചിരുന്നു. 
 
ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു. റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാന് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും
 
സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും. IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം ആയൺ ബാറ്ററിയാണ് ചേതക്കിൽ ഉണ്ടാവുക. എന്നാൽ വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ ഇലക്ട്രിക് ചേതക്കിന്റെ വില ബജാജ് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഒന്നര ലക്ഷത്തിൽ കൂടുതൽ വാഹനത്തിന് വില വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments