Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോക്ക് അമ്പരപ്പിക്കുന്ന വിലക്കുറവ് !

ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോക്ക് അമ്പരപ്പിക്കുന്ന വിലക്കുറവ് !
, തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (20:22 IST)
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ് നൽകും എന്ന് ഫ്ലിപ്കാർട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള റെഡ്മി നോട്ട് 5 പ്രോയുടെ വില പുറത്തുവിട്ടിരിക്കുകയാണ് ഫ്ലിപ്കാർട്ട്. 
 
ഈ മാസം 10 മുതൽ 12വരെ നടക്കുന്ന ബിഗ് ബില്യൺ ഡേ സ്യിലിൽ വെറും 12,999 രൂപക്ക് റെഡ്മി നോട്ട് 5 പ്രോ സ്വന്തമാക്കാം. 14,999 രൂപ വിലയുള്ള ഫോണാണ് വലിയ വിലക്കുറവ് നൽകി ഫ്ലിപ്കാർട്ട് ഉപഭോക്താക്കളിൽ എത്തിക്കാൻ ഒരുങ്ങുന്നത്.  
 
വലിയ വിലക്കുറവ് നൽകുന്നതുവഴി വലിയ വിൽ‌പനയാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്ണിന്റെ 6 ജിബി വേരിയന്റും ബിഗ് ബില്യൺ ഡേ സെയിലിൽ 12,999 രൂപക്ക് സ്വന്തമാക്കാം. അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ മത്രമാകും സ്മാർട്ട് ഫോണുകളുടെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോയോട് മത്സരിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10,000 രൂപ ധനസഹായം 5.98 ലക്ഷം പേര്‍ക്ക് നൽകി, തകർന്ന വീടുകകൾ ഉടൻ പുനർ‌നിർമ്മിച്ച് നൽകും; ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു