Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലക്കം മറിഞ്ഞ് ഇലോൺ മസ്‌ക്. വീണ്ടും ബിറ്റ്‌കോയിന് പിന്തുണ, മൂല്യം കുത്തനെ ഉയർന്നു

മലക്കം മറിഞ്ഞ് ഇലോൺ മസ്‌ക്. വീണ്ടും ബിറ്റ്‌കോയിന് പിന്തുണ, മൂല്യം കുത്തനെ ഉയർന്നു
, തിങ്കള്‍, 14 ജൂണ്‍ 2021 (17:15 IST)
ബിറ്റ്‌കോയിൻ വിഷയത്തിൽ വീണ്ടും മലക്കംമറിഞ്ഞ് ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ടെസ്‌ലയുമായുള്ള ഇടപാടുകൾക്ക് ബിറ്റ്‌കോയിൻ ഉപയോഗിക്കാമെന്നാണ് ഇപ്പോൾ മസ്‌കിന്റെ നിലപാട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മസ്‌ക് സമാനമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ക്രിപ്‌റ്റോ മൂല്യം കുത്തനെ ഉയർന്നിരുന്നു. എന്നാൽ മസ്‌ക് കഴിഞ്ഞ മാസം നിലപാട് മാറ്റുകയും ബിറ്റ്‌കോയിൻ വിപണി തകരുകയും ചെയ്‌തിരുന്നു.
 
ഈ നിലപാടാണ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ മസ്ക് വീണ്ടും മാറ്റിയത്, തങ്ങളുടെ ബിറ്റ്കോയിന്‍ ശേഖരത്തിന്‍റെ 10 ശതമാനം മാത്രമാണ് വിറ്റതെന്നും. ബിറ്റ്കോയിന്‍ മൈനെര്‍സ് ക്ലീന്‍ എനര്‍ജി ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിവച്ച ബിറ്റ്കോയിന്‍ ഇടപാടുകൾ ടെസ്‌ല വീണ്ടും ആരംഭിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെ‌യ്‌തു.
 
മസ്കിന്റെ ട്വീറ്റ് പുറത്തുവന്നതോട് കൂടി 9.60 ശതമാനമാണ് ബിറ്റ്‌കോയിനുണ്ടായത്. ജൂണ്‍ 9ന് ശേഷം ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വയി വര്‍ദ്ധനവാണിതെന്നാണ് കോയിന്‍മാര്‍ക്കറ്റ്കാപ്പ്.കോം കണക്കുകൾ പറയുന്നു. പുതിയ പ്രഖ്യാപനത്തോടെ ടെസ്ലയുടെ ഓഹരികളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്