Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയും വിലക്കി, ബിറ്റ്‌കോയിൻ മൂല്യം 38,000 ഡോളറിലേയ്‌ക്ക് കൂപ്പുകുത്തി

ചൈനയും വിലക്കി, ബിറ്റ്‌കോയിൻ മൂല്യം 38,000 ഡോളറിലേയ്‌ക്ക് കൂപ്പുകുത്തി
, ബുധന്‍, 19 മെയ് 2021 (14:22 IST)
ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ തുടക്കമായ ബിറ്റ്‌കോയിൻ തകർച്ച തുടരുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബിറ്റ്‌കോയിൻ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്.
 
2021 ഫെബ്രുവരിയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ച. കഴിഞ്ഞ മാസം 64,895 ഡോളർവരെ മൂല്യമുയർന്ന ബിറ്റ്‌കോയിൻ മസ്‌കിന്റെ നയം മാറ്റത്തോടെയാണ് തകർച്ചയിലായത്. സങ്കീർണമായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്‌കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുമെന്ന മസ്‌കിന്റെ ട്വീറ്റാണ് ബിറ്റ്‌കോയിനെ പ്രതികൂലമായി ബാധിച്ചത്.
 
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതായുള്ള വാർത്ത കൂടി പുറത്തുവന്നതോടെയാണ് ബിറ്റ്‌കോയിൻ മൂല്യം കൂപ്പുകുത്തിയത്. ക്രിപ്‌റ്റോകറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ ചൈന നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം പിണറായി സര്‍ക്കാര്‍: നയിക്കാന്‍ ഇവര്‍, വകുപ്പുകള്‍ ഇങ്ങനെ