Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ‘വെട്ടാൻ’ ബിഎസ്എൻഎൽ !

ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എൻഎൽ

bsnl
, വ്യാഴം, 16 മാര്‍ച്ച് 2017 (18:27 IST)
മറ്റൊരു കിടിലന്‍ ഓഫറുമായി ബിഎസ്എൻഎൽ. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന തകര്‍പ്പന്‍ ഓഫറുമായാണ് കമ്പനി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 301 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന കിയോയുടെ ഓഫറിന് ശക്തമായ വെല്ലുവിളി ഉയർത്താനാണ്  339 രൂപയുടെ റീച്ചാർജിൽ ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന പുതിയ ഓഫര്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
 
ഈ റീച്ചാർജിൽ ദിവസവും ലഭ്യമാകുന്ന്ന രണ്ടു ജിബി ഡേറ്റയ്ക്കു പുറമെ രാജ്യത്തെവിടെയുമുള്ള ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്കു സൗജന്യമായി വിളിക്കാനും സാധിക്കും. അതോടൊപ്പം മറ്റു നെറ്റ്‌വർക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോളുകളും ലഭ്യമാകും. ഈ മാസം 18 മുതലാണ് ഈ പുതിയ ഓഫർ നിലവിൽ വരുക. ഡേറ്റ ഉപയോഗിക്കുന്നവർക്കു ഏറ്റവും മികച്ച ഓഫർ അനുവദിക്കുകയെന്നതാണ് ഇതിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറിലധികം പേര്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി; പെണ്‍കുട്ടികളെ കണ്ടെത്താന്‍ കോടതിയുടെ നിര്‍ദ്ദേശം