Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഡാറ്റാ തന്ത്രവുമായി ബിഎസ്എൻഎൽ; ഏഴ് പ്ലാനുകൾ പരിഷ്‌ക്കരിച്ചു

പുതിയ ഡാറ്റാ തന്ത്രവുമായി ബിഎസ്എൻഎൽ; ഏഴ് പ്ലാനുകൾ പരിഷ്‌ക്കരിച്ചു

പുതിയ ഡാറ്റാ തന്ത്രവുമായി ബിഎസ്എൻഎൽ; ഏഴ് പ്ലാനുകൾ പരിഷ്‌ക്കരിച്ചു
, ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (14:02 IST)
ബിഎസ്എൻഎല്ലിൽ ഓഫറുകളുടെ പെരുമഴ. ഓഫറുകൾ നൽകുന്ന കാര്യത്തിൽ മുൻപും ബിഎസ്എൻഎൽ പുറകിലല്ലായിരുന്നു. ഓഫറുകളിലൂടെ കസ്‌റ്റമേർസിനെ കൈയിലെടുക്കുന്ന തന്ത്രവുമായാണ് ഇത്തവണയും ജിയോയോട് മത്സരിക്കാൽ ബിഎസ്എൻഎൽ ഒരുങ്ങുന്നത്. കൂടുതല്‍ ഡാറ്റ ആനൂകൂല്യങ്ങള്‍ നല്‍കി ഏഴ് പ്ലാനുകള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് ബിഎസ്എന്‍എൽ‍. 100 രൂപയില്‍ താഴെയുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
 
14 രൂപ 40 രൂപ 57 രൂപ 58 രൂപ 78 രൂപ 82 രൂപ 85 രൂപ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.  40 രൂപയുടെ റീച്ചാര്‍ജില്‍ ഒരു ജിബി ഡാറ്റയുടെ എന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വാലിഡിറ്റി അഞ്ച് ദിവസമായി വർദ്ധിപ്പിച്ചു. 14 രൂപയുടെ റീച്ചാര്‍ജില്‍ മുമ്പ് 500 എംബി ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റയാക്കി ഉയര്‍ത്തി. 
 
85 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ ഇനിമുതല്‍ അഞ്ചു ജിബി ഡാറ്റ ലഭിക്കും. 57 രൂപയുടെ റീച്ചാര്‍ജില്‍ ഇനി മുതല്‍ 21 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റ ലഭിക്കും. 68 രൂപയ്ക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡാറ്റയും, 78 രൂപയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡാറ്റയും 82 രൂപയ്ക്ക് നാല് ജിബി ഡാറ്റയും ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം