Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കലക്കും, സൌജന്യ ബ്രോഡ്ബാൻഡ് സേവനവുമായി ബി എസ് എൻ എൽ !

ഇത് കലക്കും, സൌജന്യ ബ്രോഡ്ബാൻഡ് സേവനവുമായി ബി എസ് എൻ എൽ !
, തിങ്കള്‍, 18 മാര്‍ച്ച് 2019 (16:44 IST)
ഏല്ലാ ലാൻഡ് ലൈൻ ഉപയോക്താക്കൾക്കും സൌജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്ന വമ്പൻ പദ്ധതിയുമായി ബി എസ് എൻ എൽ. ലാൻഡ് ലൈൻ ഉപയോക്തക്കൾക്ക് തങ്ങളുടെ ലാൻഡ്‌ലൈനിൽ നിന്നോ, രജിസ്റ്റർ ചെയ്ത മുബൈൽ നമ്പരിൽനിന്നോ 18003451504 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ പദ്ധതി ലഭ്യമാക്കാനാകും.
 
ബ്രോഡ്ബാൻഡ് കണക്ഷൻ ആരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൽ കൂടുതൽ ലഘുകരിച്ചുകൊണ്ട് വളരെ വേഗത്തിൽ കണക്ഷൻ നൽകാനുള്ള സംവിധാനം ബി എസ് എൻ എൽ ഒരുക്കിയിട്ടുണ്ട്. വൈഫൈ മോഡംവും കണക്ഷൻ നൽകുന്നതും പൂർണമായും സൌജന്യമാണ്. 10 എം ബി പെർ സെക്കന്റിൽ പ്രതിദിനം 5 ജിബി അതിവേഗ ഇന്റർനെറ്റാണ് ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് സൌജന്യമായി നൽകുന്നത്. 
 
ഇതുകൂടാതെ നിലവിലുള്ള ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായും ബി എസ് എൻ എൽ ഒഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക പദ്ധതികളിൽ 25 ശതമാനം ക്യാഷ്ബാക് നൽകുന്ന ഓഫർ ബി എസ് എൻ എൽ ഒരു മാസത്തേക്ക്കൂടി നീട്ടിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം അംഗത്വം സൌജന്യമായി നൽകുന്ന പദ്ധതിക്ക് ബി എസ് എൻ എൽ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. ഇതും ഉപയോക്താക്കൾക്ക് ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്യൂഷൻ‌ക്ലാസിൽ വച്ച് അപമാനിച്ചതിൽ പ്രതികാരം, വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി 17കാരൻ