Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലവിമാന പദ്ധതി സർക്കർ ഉപേക്ഷിച്ചു; പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകും

ജലവിമാന പദ്ധതി സർക്കർ ഉപേക്ഷിച്ചു; പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകും
, ബുധന്‍, 11 ജൂലൈ 2018 (15:40 IST)
മുൻ സർക്കരിന്റെ കാലത്തെ വലിയ ടൂറിസം പ്രഖ്യാപനങ്ങളിലൊന്നായിരുന്ന ജലവിമാനം പദ്ധതി സർകാർ ഉപേക്ഷിച്ചു. അഷ്ടമുടി, പുന്നമട, ബേക്കൽ, കൊച്ചി, കുമരകം എന്നീ കായലുകളിൽ വിനോദ സഞ്ചാരത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് സർക്കാൻ ഉപേക്ഷിച്ചത്. പദ്ധതിക്കായി വാങ്ങിയ ആറുകോടിയോളം രൂപയുടെ ഉപകരണങ്ങൾ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് നൽകാൻ ധാരനായി.
 
മത്സ്യത്തൊഴിലാളുടെ എതിർപ്പ് പരിഗണിച്ചാണ് പ്രധാനമായും പദ്ധതി ഉപേക്ഷിക്കൻ കാരണം. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ്  യു ഡി എഫ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങിയത് എന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്.  
 
പദ്ധതിക്കായി വാങ്ങിയ സ്പീഡ് ബോട്ടുകൾ കെഡിടിസിക്കും ,ടിഡിപിസിക്കും നൽകും. സി സി ടിവി സുരക്ഷ ക്യാമറകളും ബാഗേജ് സ്കാനർ തുടങ്ങിയവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ മറ്റു സ്ഥപനങ്ങൾക്ക് നൽകാനാണ് തീരുമാനം. ഇവ സംരക്ഷിച്ചു പോരുന്നതിന് വർഷം തോറും ഒന്നര കോടി രൂപ ചിലവാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. പദ്ധതി സംബന്ധിച്ച് മറ്റു കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളും റദ്ദാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വവർഗാനുരാഗത്തിൽ സുപ്രീം കോടതിക്ക് അനുകൂല നിലപാട്: ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമാകില്ല