444 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ബി എസ് എൻ എൽ. 444 രൂപക്ക് 60 ദിവസത്തേക്ക് ദിവസവും 6 ജി ബി 3G ഡേറ്റയും അൺലിമിറ്റഡ് കോളിങ് സേവനവും നൽകുന്നതാണ് ഓഫർ. എന്നാൽ കേരളത്തിൽ മാത്രം 4G സേവനവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫറിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ജിയോയുടെ 799 ഓഫറിനാണ് ബി എസ് എൻ എല്ലിന്റെ പുതിയ പ്ലാൻ മത്സരം സൃഷ്ടിക്കുക. 799 രൂപക്ക് ദിവസേന 5 ജി ബി 4G ഡേറ്റയും പരിധിയില്ലാത്ത കോളിങ്ങും ജിയോ ആപ്പ് വഴിയുള്ള മറ്റു സേവനങ്ങളും ലഭ്യമാണ്. എന്നാൽ കുറഞ്ഞ വിലക്ക് കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫർ ആളുകൾ വളരെ വേഗം സ്വീകരിക്കും എന്നാണ് ബീസ് എൻ എൽ കണക്കുകൂട്ടുന്നത്.