Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി തോന്നുംപോലെ വില കുറക്കേണ്ട; ഇ കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങീ കേന്ദ്രം

ഇനി തോന്നുംപോലെ വില കുറക്കേണ്ട; ഇ കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങീ കേന്ദ്രം
, ചൊവ്വ, 31 ജൂലൈ 2018 (14:39 IST)
ഡൽഹി: ഇ കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന വൻ വിലക്കുറവിനും ഓഫറുകൾക്കും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് കരട് പോളിസി വിലയിരുത്തുകയാണ് കേന്ദ്ര സർക്കാർ 
 
ഇതോടെ ഫ്ലിപ്കാർട്ട് ആമസോൺ എന്നീ ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾക്ക് ഓഫറുകൾ നൽകുന്നതിൽ  നിയന്ത്രണം വന്നേക്കും. ഈ കോമേഴ്സ് മേഖലക്ക് പ്രത്യേക നിയമം കൊണ്ടുവരാനാണ് തീരുമാനിച്ചിരികുന്നത്. ഈ മേഖലയിൽ 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിക്കുക. 
 
ഓൺലൈൻ വാണിജ്യ സൈറ്റുകൾ വഴി വിപണനം ചെയ്യുന്നത് ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങളായിരിക്കണം എന്നും കരടിൽ നിർദേശം ഉണ്ട്. ഇത് ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് കടുത്ത വെല്ലുവിളിയാകാനാണ് സാധ്യത. ആഗോള ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ ഇന്ത്യയെ ലക്ഷ്യം വക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിർമാണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്ക പകര്‍ന്ന് ഇടുക്കി; ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സര്‍ക്കാര്‍ - ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ലെന്ന് റവന്യൂ മന്ത്രി