Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട്ഫോണുകൾ കൌമാരക്കാരിൽ ഓർമശക്തി ഇല്ലാതാക്കുന്നു !

സ്മാർട്ട്ഫോണുകൾ കൌമാരക്കാരിൽ ഓർമശക്തി ഇല്ലാതാക്കുന്നു !
, തിങ്കള്‍, 30 ജൂലൈ 2018 (19:49 IST)
കൌമാരക്കാരിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം ഓർമ്മശക്തി കുറക്കുന്നതായി പഠനത്തിൽ കണ്ടെത്തി. സ്വിറ്റ്സർലാൻഡിൽ നടന്ന പഠനത്തിലാണ് കൌമാരക്കാരിൽ സ്മാർട്ട്ഫോണുകൾ ഓർമ്മശക്തിയെ സരമായി ബാധിക്കുന്നതായി കണ്ടെത്തിയത്. 
 
റേഡിയോ ഫ്രീക്വൻസി ഇലക്ല്ട്രോ മാഗ്നറ്റിക് ഫീൽഡ്സ് എന്ന റേഡിയോ തരംഗങ്ങളാണ് ഓർമ്മ ശക്തി നശിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത് കൌമാരക്കാരിലെ ഫിഗുറൽ മെമ്മറിയെ ക്രമേണ ഇല്ലാതാക്കുന്നതായാണ് പഠനത്തിലെ വെളിപ്പെടുത്തൽ. വലതു ചെവിയിൽ ഫോൺ ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നം വലിയ തോതിൽ കണ്ടുവരുന്നത്. 
 
വലതു മസ്തിഷ്കത്തിലെ അർധ ഗോളത്തിലാണ് ഫിഗുറൽ മെമ്മറി സ്ഥിതിചെയ്യുന്നത് എന്നതിനാലാണ് വലതു ചെവിയിയിൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഓർമ്മക്കുറവ് കൂടുതലായും കണ്ടുവരുന്നത്. സ്വിസ് ട്രോപിക്കല്‍ ആൻഡ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശപ്പ് കൂടുതലാണോ? എങ്കിൽ ഇവ കഴിച്ചോളൂ!