കേരളത്തിന് റിലയൻസ് ഫൌണ്ടേഷന്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നൽകും
50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറി
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ സഹായവുമായി റിലയൻസ് ഫൌണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൌണ്ടേഷൻ 21 കോടി നൽകും. ഇതിനു പുറമെ ദുരിതാശ്വാസ ക്യാമുകളിൽ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ 50 കോടിയുടെ സാധനങ്ങൾ കൈമാറിയിട്ടുണ്ട്.
കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോരന്മാരുടെ കഷ്ടതകൾക്കൊപ്പം നിന്ന് പിന്തുണക്കുക എന്നത് ഉത്തരവാദിത്തപ്പെട്ട ഒരു കോർപ്പറേറ്റ് ഫൌണ്ടേഷൻ എന്ന നിലയിൽ തങ്ങളുടെ കടമയാണെന്ന് ഫൌണ്ടേഷൻ പ്രസിഡന്റ് നിദ അംബാനി പറഞ്ഞു.
റിലയൻസ് റിടെയിൽ വഴിയാണ് ദുരിതാശ്വസ ക്യാമുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും സാനിറ്ററി നാപ്കിൻസും വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. പ്രളയത്തിൽ തകർന്ന് സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും തിരഞ്ഞെടുത്ത് പുനർ നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ നൽകാനും റിലയൻസ് ഫൌണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്.
വെള്ളപ്പോക്കത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ റിപെയർ ചെയ്യുന്നതിനായി റിപെയർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും. സംസ്ഥാനത്തിന്റെ പലഭാഗത്ത് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങുമെന്നും റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി.