Publish Date: Thu, 30 Aug 2018 (11:00 IST)
Updated Date: Thu, 30 Aug 2018 (11:03 IST)
ആഗസ്റ്റ് പതിനഞ്ചോടെ വിപണിയിൽ അവതരിപ്പിച്ച ജിയോ ഫോൺ 2 വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കും. ഏറെ വിജയകരമായ ജിയോ ഫോൺ 1ന് ശേഷമാണ് ജിയോ ഫോൺ 2വിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ JIO.com ലൂടെ മാത്രമാണ് ജിയോ ഫോൺ 2 ലഭ്യമാകുക.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഫ്ലാഷ് സെയിൽ ആരംഭിക്കുക. 2,999 രൂപയാണ് ജിയോ ഫോൺ 2വിന്റെ വിപണി വില. ജിയോ ഫൊൺ 1 ൽ നിന്നും വ്യത്യസ്തമായി യുട്യൂബ്, ഫെയിസ്ബുക്ക്, വാട്ട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളും ജിയോ ഫോൺ 2 വിൽ ഇടം നേടിയിട്ടുണ്ട്. റിയർ സെൽഫി ക്യാമറകളും, വൈഫൈയും, 4 ജി ബി ഇന്റേർണൽ സ്റ്റോറേജും ഫോണിനു നൽകിയിട്ടുണ്ട്.
ജിയോയുടെ മൺസൂൺ ഹംഗാമ ഓഫറിന്റെ ഭാഗമായി. ജിയോ ഫോൺ 1ൽ നിന്നും ജിയോ ഫോൺ 2വിലേക്ക് മാറാനുള്ള സംവിധാനവും കമ്പനി ഒരുക്കി നൽകിയിരുന്നു. ഫോൺ വിപണിയിൽ വിജയം വരിക്കാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിൽ 4G ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.