Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കടക്കാനുറച്ച് ഷവോമി

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കടക്കാനുറച്ച് ഷവോമി
, വെള്ളി, 31 ഓഗസ്റ്റ് 2018 (14:14 IST)
രാജ്യത്ത് കൈതൊട്ട മേഖലയില്ലെല്ലാം വലിയ വിജയം സ്വന്തമാക്കിയ ഷവോമി ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ്. ഡിജിറ്റൽ പണമിടപാടിനായി ഷവോമിയുടെ മി പേ ഉടൻ പ്രവർത്തനമാരംഭിക്കും. റിസർവ് ബാങ്കിന്റെ അന്തിമ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
 
യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് (യു പി ഐ) സംവിധാനം അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി സഹകരിച്ചാവും ഷവോമി ഡിജിറ്റൽ പണമിടപാട് രംഗത്ത് പ്രവർത്തനം ആരംഭിക്കുക. പിന്നീട് കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  
 
നിലവിൽ പെ ടി എം, ഗൂഗിൾ ടെസ്, ഫോൺ പേയ് തുടങ്ങി നിരവധി കമ്പനികൾ രാജ്യത്ത് ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമമായ വാട്ട്സാപ്പും ഡിജിറ്റൽ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവക്ക് കടുത്ത മത്സരം തന്നെയാവും മി പേ സൃഷ്ടിക്കുക. 
 
സ്മാർട്ട് ഫോൻ വിപണിയിൽ വലിയ വിജയം നേടിയ കമ്പനി അതിന്റെ ചുവടു പിടിച്ച് മറ്റു ഇലക്ട്രോണിക് രംഗത്തും ചുവടുറപ്പിച്ചിരുന്നു. വലിയ നേട്ടങ്ങൾ ഈ മേഖലയിൽ നിന്നും സ്വന്തമാക്കിയതിനു ശേഷമാണ് പുതിയ സംരംഭത്തിലേക്ക് ഷവോമി കടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പിൽ കുറുമാറിയെന്ന് ആരോപണം; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് വെടിയേറ്റു