Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്
, ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (16:50 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായ ടിയുവി 300ന്റെ പരിഷ്‌കരിച്ച മോഡൽ ടിയുവി 300 പ്ലസ് ഇന്ത്യന്‍ വിപണിയി  അവതരിപ്പിക്കാനൊരുങ്ങുകയണ് മാഹീന്ദ്ര. കുടുതൽ സൌകര്യപ്രദമായ രീതിയിൽ സെവൻ സീറ്ററായാണ് ടി യു വി 300 പ്ലുസ് ഇന്ത്യൻ വിപണിയിലെത്തുന്നത്. 
 
ഒൻപതു പേർക്ക് യാത്ര ചെയ്യാനാകുന്ന കോം‌പാക്ട് മിനി എസ് യുവി എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 9.59 ലക്ഷം രൂപയായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ ബേസ് മോഡലിന്റെ വില എന്നാണ് സൂചനകൾ. 
 
ടി യു വി 300 മോഡലിൽ ബൂട്ട് സ്‌പേസ് നൽകിയിരുന്നിടത്ത് ജീപ്പുകളിലേതിനു സമാനമായ ചെറു ജംബ് സീറ്റുകൾ സജ്ജീകരിച്ചാണ് വാഹനം സെവൻ സീറ്ററാക്കി അപ്‌ലിഫ്റ്റ് ചെയ്തിരിക്കുന്നത്. വലിയ രീതിയിലുള്ള മറ്റു മാറ്റങ്ങളൊന്നും വാഹനത്തിന് നൽകിയിട്ടില്ല.  
 
120 എച്ച്‌പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി  ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനാണ് ടി യു വി 300 പ്ലസിന്റെ കരുത്ത്. സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ലെന്ന് ഇടവക