Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോണി കടുത്ത സാമ്പത്തിക നഷ്ടത്തിൽ, ഷോ‍റൂമുകൾ അടച്ചുപൂട്ടുന്നു !

ജിയോണി കടുത്ത സാമ്പത്തിക നഷ്ടത്തിൽ, ഷോ‍റൂമുകൾ അടച്ചുപൂട്ടുന്നു !
, ശനി, 1 ഡിസം‌ബര്‍ 2018 (17:05 IST)
സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ജിയോണി കടുത്ത സാമ്പത്തിക നഷ്ടത്തിൽ. ഷോറൂമുകൾ അടച്ചിടുന്ന തരത്തിലേക്കാണ് ഇപ്പോൾ കര്യങ്ങൾ നീങ്ങുന്നത്. സെക്യൂരിറ്റി ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്പനിയി മുന്നോട് നയിക്കുന്നതിൽ മാനേജ്മെന്റ് വരുത്തിയ വീഴ്ചകളാണ് കമ്പനിയെ നഷ്ടത്തിലെത്തിച്ചത് എന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
 
ഇന്ത്യൻ വിപണിയിൽ മികച്ച സ്മാർട്ട്ഫോണുകളെ രംഗത്തിറക്കി ജിയോണി മികച്ച പ്രകടനം കാഴ്ചവക്കുന്നതിനിടെയാണ് സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ ഇന്ത്യ വിപണി കീഴടക്കിയതോടെയാണ് ജിയോണി പ്രതിസന്ധി നേരിടാൻ തുടങ്ങിയത്.
 
വിപപണിയിലെത്തിയ മറ്റു കമ്പനികൾക്ക് കടുത്ത മത്സരങ്ങൾ ഒരുക്കുന്നതിൽ ജിയോണി പരാജപ്പെട്ടു എന്നു മാത്രമല്ല പന്തയം വച്ച്  1.4 ബില്ല്യണ്‍ ഡോളർ കമ്പനി നഷ്ടമാക്കുകകൂടി ചെയ്തതോടെ കമ്പനിവലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സപ്ലയേഴ്സിന് കടം നൽകുന്നതിൽ‌പോലും കമ്പനി പരാ‍ജയപ്പെട്ടിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിമാലയത്തിൽ ഉഗ്രഭൂകമ്പത്തിന് സധ്യതയെന്ന് റിപ്പോർട്ട്, 8.5ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം ഏതു നിമിഷവും സംഭവിക്കാം !