Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്ക് ആശ്വാസം: കുടിശ്ശികയ്‌ക്ക് നാലുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്രം

പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്ക് ആശ്വാസം: കുടിശ്ശികയ്‌ക്ക് നാലുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്രം
, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:20 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് നൽകേണ്ട ദീർഘനാളത്തെ കുടിശ്ശികയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതടക്കമാണ് ആശ്വാസപാക്കേ‌ജ്.
 
യൂസേജ്,ലൈസൻസ് ഫീ,അടക്കമുള്ള അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ നൽകേണ്ട കുടിശ്ശികയ്ക്കാണ് നാലുവർഷത്തെ മൊറട്ടോറിയം അനുവദിച്ചത്. ഏപ്രിലിൽ അടയ്ക്കേണ്ട സെപ്ക്‌ട്രം ഇൻസ്റ്റാൾമെന്റിന് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
 
ഐഡിയ-വോഡഫോൺ, എയർടെൽ എന്നീ കമ്പനികൾക്കാണ് തീരുമാനം ഏറ്റവുമധികം ഗുണം ചെയ്യുക. വാഹനനിർമ്മാണ മേഖലയിൽ ഉത്‌പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനപദ്ധതികൾക്കും കേന്ദ്രം അനുമതി നൽകി. പുതിയ പദ്ധതികൾ വഴി 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരിന്തല്‍മണ്ണയില്‍ യുവതിക്ക് ജ്യൂസില്‍ മദ്യം നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍