Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത നാല് വർഷം ഓഹരി വിൽപനയിലൂടെ 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ കേന്ദ്രം

കേന്ദ്രസർക്കാർ
, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (19:32 IST)
അടുത്ത നാല് വർഷം കൊണ്ട് കേന്ദ്രസർക്കാർ ആറ് കോടിയുടെ ആസ്‌തികൾ നിശ്ചിതകാലത്തേക്ക് വിറ്റഴിക്കുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ.നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ അനാവരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
 
വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആസ്തികൾ പാട്ടമെടുക്കൽ മാതൃകയിൽ നിശ്ചിതവർഷത്തേക്കായിരിക്കും നൽകുക. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് ഇത്തരത്തിൽ നൽകുക. അടിസ്ഥാന വികസനം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യം വെയ്‌കുന്നത്. ടോൾ മാതൃകയിൽ 15-30 വർഷം വരെ കമ്പനികൾക്ക് ലാഭം എടുക്കാം. അതിന് ശേഷം സർക്കാരിന് തന്നെ ഇതിന്റെ ഉടമസ്ഥാവകാശം കൈമാറണം.
 
അടിസ്ഥാന വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനേയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് അമിതാഭ് കാന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ നൈരാശ്യം: യുവതി ആത്മഹത്യ ചെയ്തു