Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറ്ററി ഉണ്ടാക്കാൻ 18,000 കോടി, വാഹനവിപണിയിൽ വിപ്ലവമാറ്റത്തിനൊരുങ്ങി കേന്ദ്രം

ബാറ്ററി ഉണ്ടാക്കാൻ 18,000 കോടി, വാഹനവിപണിയിൽ വിപ്ലവമാറ്റത്തിനൊരുങ്ങി കേന്ദ്രം
, വെള്ളി, 14 മെയ് 2021 (19:59 IST)
വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. ഇതിനായി 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോർട്ട് ചെയ്‌തു.
 
പുതിയ തലമുറയില്‍പ്പെട്ട 'അഡ്വാന്‍സ്‍ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സ്റ്റോറേജ്' സംവിധാനം ശക്തിപ്പെടുത്താൻ 18,1000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ.ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാൻസ്‍ഡ് കെമിസ്ട്രി സെൽ. ഇവയുടെ ഉത്‌പാദനം വർധിപ്പിക്കാനും ഇതുവഴി ഇറക്കുമതി കുറയ്‌ക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
 
. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. ആഗോള തലത്തിലേക്ക് ഉൽപാദനം ഉയർത്തിക്കൊണ്ടുവരാനാണ് ആനുകൂല്യങ്ങൾ നൽകുക.ആനുകൂല്യം ലഭിക്കുന്നവർ രണ്ടു വർഷത്തിനകം ഉൽപാദനം ആരംഭിക്കണം. പിന്നീടുള്ള 5 വർഷത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഇലക്ട്രിക് എനര്‍ജി, ഇലക്ട്രോ കെമിക്കല്‍ എനര്‍ജിയായോ കെമിക്കല്‍ എനര്‍ജിയായോ സൂക്ഷിച്ചുവെക്കുകയും ആവശ്യം വരുമ്പോൾ തിരിച്ച് ഇലക്‌ട്രിക് എനർജിയായി മാറ്റുകയും ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് എ‌സിസി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻ95 മാസ്‌കിന് 22 രൂപ, സർജിക്കൽ മാസ്‌കിന് 3.90 രൂപ: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു