എയർടെല്ലിനെതിരെ കേന്ദ്രസർക്കാർ സുപ്രീം‌കോടതിയിൽ

വ്യാഴം, 9 ജൂലൈ 2020 (11:55 IST)
ജിഎസ്‌ടി റിഫണ്ടുമായി ബന്ധപ്പെട്ട കേസിൽ ഭാരതി എയർടെല്ലിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.എയർടെല്ലിന് 923 കോടി രൂപ ജിഎസ്‌ടി റീഫണ്ട് അനുവദിക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്.
 
കേന്ദ്രത്തിന് നിയമപ്രകാരം അടയ്‌ക്കേണ്ടതിനേക്കാൾ നികുതി നൽകിയിട്ടുണ്ടെന്നാണ് എയർടെല്ലിന്റെ വാദം എന്നാൽ നിയമപ്രകാരം എയർടെല്ലിന്റെ വാദം ശരിയല്ലെന്ന് കേന്ദ്രസർക്കാരും കോടതിയിൽ വാദിച്ചു.രണ്ട് വാദങ്ങളും പരിശോധിച്ച ഡൽഹി ഹൈക്കോടതി എയർടെല്ലിനനുകൂലമായാണ് വിധി പ്രസ്‌താവിച്ചത്. ഇതിനെതിരെയാണ് കേന്ദ്രം ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, 24 മണിക്കൂറിനിടെ കാൽ ലക്ഷത്തിനടുത്ത് രോഗികൾ