Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, 24 മണിക്കൂറിനിടെ കാൽ ലക്ഷത്തിനടുത്ത് രോഗികൾ

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, 24 മണിക്കൂറിനിടെ കാൽ ലക്ഷത്തിനടുത്ത് രോഗികൾ
ന്യൂഡൽഹി , വ്യാഴം, 9 ജൂലൈ 2020 (10:52 IST)
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 24,897 കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് വാധിച്ചവരുടെ എണ്ണം 7,67,296 ആയി ഉയർന്നു. നിലവിൽ 2,26,789 പേരാണ് രാജ്യത്ത് ചികിത്സയിലുൾ‌ള്ളത്. 4,76,978 പേർ രോഗമുക്തരായി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 487 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,129 ആയി. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്.മഹാരാഷ്ട്രയില്‍ 2,23,724 ആളുകളിലാണ് ഇതുവരെ രോഗം ബാധിച്ചത്. 1,23,192 പേര്‍ രോഗമുക്തരായി. 9,448 പേര്‍ ഇതുവരെ മരിച്ചു.തമിഴ്‌നാട്ടിൽ ഇതുവരെ 1,22,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 74,167 പേര്‍ രോഗമുക്തരായി. 1,700 ആളുകള്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചു. 
 
ഡൽഹിയിൽ 1,04,864 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതി