പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നത് പരിഗണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ മാസം 28ന് നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം ഇക്കാര്യം ശുപാർശ ചെയ്യും.
അതെസമയം കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കാനാണ് സാധ്യത. പെട്രോളിയം ഉത്‌പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജിഎസ്‌ടി നിരക്കുകൾ പുതുക്കുന്നതും . 2022 ജൂലൈ എന്ന സമയപരിധിയില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ട്നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും യോഗത്തിൽ വിഷയമാവും.
മാസങ്ങളോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ജിഎസ്‌ടി യോഗം ചേരുന്നത്.വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്.