Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൗണിൽ ആളുകൾക്ക് ആവശ്യം കോണ്ടം? വിൽപ്പനയിൽ 50 ശതമാനം കുതിപ്പ്

ലോക്ക് ഡൗണിൽ ആളുകൾക്ക് ആവശ്യം കോണ്ടം? വിൽപ്പനയിൽ 50 ശതമാനം കുതിപ്പ്

അനു മുരളി

, ശനി, 28 മാര്‍ച്ച് 2020 (10:42 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ കോണ്ടം വിൽപ്പനയിൽ വൻ കുതിപ്പ്. ലോക്ക് ഡൗണില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് കോണ്ടമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസമായി കോണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തം ആക്കുന്നത്.
 
സാധാരണഗതിയിൽ ഫെസ്റ്റിവൽ, ന്യൂ ഇയർ സീസണുകളിൽ ആണ് കോണ്ടം ധാരളം വിറ്റു പോവുക. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെ കോണ്ടം വില്‍പ്പനയില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്ന് പല വ്യാപാരികളും പറയുന്നത്. 
 
ആളുകള്‍ വീടിന് പുറത്ത് ഇറങ്ങാതെ വീട്ടില്‍ ഇരിക്കുന്നതും, മാത്രമല്ല ആവശ്യത്തില്‍ അധികം സമയം ലഭിക്കുന്നതും എല്ലാം കോണ്ടം വില്‍പ്പന വര്‍ധിക്കാന്‍ കാരണം ആയി എന്ന് സൗത്ത് മുംബൈയിലെ മെഡിക്കല്‍ ഷോപ്പ് ഉടമ ഹര്‍ഷാല്‍ ഷാ അഭിപ്രായപ്പെടുന്നു. സാധാരണ പൊതുവെ ആവശ്യക്കാര്‍ ഏറിയിരുന്നത് മൂന്ന് ഉറകള്‍ അടങ്ങിയ ചെറിയ പാക്കുകള്‍ക്ക് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് പത്ത് മുതല്‍ ഇരുപത് എണ്ണം വരെയുള്ള വലിയ പാക്കറ്റുകള്‍ ആണ് വാങ്ങിക്കൂട്ടുന്നത്. 21 ദിവസത്തേക്ക് ഒരുമിച്ച് വാങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് ഭരത് ചന്ദ്രന്‍ ഐ പി എസ് കളിക്കുന്നു ? - കരണം അടിച്ച് പൊളിക്കണം, തല്ലേണ്ടി വന്നാൽ തല്ലണം; സുരേഷ് ഗോപി പറയുന്നു