Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉള്ളിക്ക് 110 രൂപ, തിരുവനന്തപുരത്ത് കടകൾ അടപ്പിച്ചു; കണ്ണൂരിൽ 30 വാഹനങ്ങൾ പിടിച്ചെടുത്തു

ഉള്ളിക്ക് 110 രൂപ, തിരുവനന്തപുരത്ത് കടകൾ അടപ്പിച്ചു; കണ്ണൂരിൽ 30 വാഹനങ്ങൾ പിടിച്ചെടുത്തു

അനു മുരളി

, വ്യാഴം, 26 മാര്‍ച്ച് 2020 (13:08 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ നിർദേശങ്ങളെല്ലാം കാറ്റിൽ പടർത്തി നിരത്തിലിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയാണ് അതാത് സംസ്ഥാനത്തെ പൊലീസ് സ്വീകരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് പൊതുസ്ഥലത്ത് അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
കണ്ണൂരിൽ 30 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. 14 ദിവസം കഴിഞ്ഞേ തിരിച്ച് നൽകുകയുള്ളു. 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. സർക്കാരിന്റെ നിർദേശം ലംഘിക്കുകയും പൊലീസിനു നേരെ തട്ടിക്കയറുകയും ചെയ്ത 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് കടകൾ അടപ്പിച്ചു.
 
സാധനങ്ങൾക്ക് അമിതവില ഈടാക്കിയ കടകളാണ് പൊലീസ് ഇടപെട്ട് അടപ്പിച്ചത്. ഇവിടെ ഉള്ളിക്ക് കിലോയ്ക്ക് 110 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി. ഇതേതുടർന്ന് തലസ്ഥാനത്തെ നിരവധി കടകളിൽ പൊലീസ് പരിശോധന തുടങ്ങി. സാധനങ്ങൾക്ക് തോന്നിയ രീതിയിൽ വിലകൂട്ടരുത് എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കവേ വിലവർധനവ് നടത്തിയ കടകളാണ് അടപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ച വധശ്രമ കേസ് പ്രതിക്ക് പണികിട്ടി!