Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

Crude Oil

അഭിറാം മനോഹർ

, ചൊവ്വ, 24 ജൂണ്‍ 2025 (15:58 IST)
ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ബ്രന്റ് കൂഡ് വില ബാരലിന് 4.94 ശതമാനം താഴ്ന്ന് 67.95 ഡോളറിലെത്തി.
 
യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വിലയാകട്ടെ 3.48 ഡോളര്‍ താഴ്ന്ന് 65 ഡോളറുമായി. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില. രാജ്യത്തെ എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന ഒപെകിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉത്പാദക രാജ്യമാണ് ഇറാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി പരന്നതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം