Webdunia - Bharat's app for daily news and videos

Install App

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

അഭിറാം മനോഹർ
വെള്ളി, 20 ജൂണ്‍ 2025 (15:48 IST)
Dayanidhi maran sends legal notice to brother kalanidhi
മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധി മാരനും ഭാര്യ കാവേരിയും ചേര്‍ന്ന് കുടുംബസ്വത്ത് ചതിയിലൂടെ തട്ടിയെടുത്തതായാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരന്‍.
 
പിതാവായ മുരശൊലി മാരന്റെ മരണത്തിന് തൊട്ട് പിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമിനെയും സ്‌പൈസ് ജെറ്റ് എന്ന വിമാനകമ്പനിയെയും സ്വന്തമാക്കി. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ദയാനിധി മാരന്‍ ആരോപിക്കുന്നു.
 
 വഞ്ചന, ഗൂഡാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍,കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കലാനിധി മാരനും ഭാര്യ കാവേരിയടക്കമുള്ളവര്‍ക്കും എതിരെ എസ്എഫ്‌ഐഒ, സെബി, ഇ ഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി മാരന്‍ വ്യക്തമാക്കി. 2003ന് മുന്‍പുള്ള ഓഹരി നില സ്ഥാപിക്കണമെന്നും അനര്‍ഹമായി സമ്പാദിച്ച പണത്തിന് വിഹിതം നല്‍കണമെന്നും ദയാനിധി മാരന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ദയാനിധി മാരന്റെ മുന്നറിയിപ്പ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

അടുത്ത ലേഖനം
Show comments