Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം ഒഎസിൽ ഹോവെയ് ഫോണുകൾ ഉടൻ വിപണിയിലെത്തും, സ്വയം തീർത്ത കുഴിയിൽ വീഴുമോ ആൻഡ്രോയിഡ് ?

സ്വന്തം ഒഎസിൽ ഹോവെയ് ഫോണുകൾ ഉടൻ വിപണിയിലെത്തും, സ്വയം തീർത്ത കുഴിയിൽ വീഴുമോ ആൻഡ്രോയിഡ് ?
, ബുധന്‍, 7 ഓഗസ്റ്റ് 2019 (16:55 IST)
ചൈനീസ് സമാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയും തങ്ങളുടെ സ്വന്തം ഒഎസ് ആയ ഹോങ്‌മെങിൽ പുതിയ സ്മാർട്ട്‌ഫോണുകൾ ഉടൻ പുറത്തിറക്കും. ഈ വർഷം തന്നെ പുതിയ ഒഎസിലുള്ള സ്മർട്ട്‌ഫോണുകളുടെ അദ്യ ബാച്ച് വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ഹോവെയ്)‌യുടെ നീക്കത്തെ ഇമവെട്ടാതെ നോക്കുകയാണ് ഗൂഗിൾ. ആൻഡ്രോയിഡിന് ഒരു ബദൽ രൂപപ്പെടാൻ ഗൂഗിൾ തന്നെയാണ് കാരണം. 
 
അമേരിക്ക ഹോവെയ് ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഗൂഗിൾ ഹോവെയ്‌യുടെ ആൻഡ്രോയിഡ് ലൈസൻസുകൾ റദ്ദാക്കിയതോടെയാണ് ഹോവെയ് സ്വന്തം ഒഎസ് വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്തിയത് ഈ ഒഎസ് ഷവോമി വിവോ, ഓപ്പോ ഉൾപ്പടെയുള്ള മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പരീക്ഷിച്ച് ക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
 
ഇതോടെ അപകടം മുന്നിൽ കണ്ട അമേരിക്ക ഹോവെയ്‌ക്കേർപ്പെടുത്തിയ വിലക്കുകൾ പൂർണമായും നീക്കി. അമേരിക്കൻ സർകാൻ നിർദേശം നൽകിയതുകൊണ്ട് മാത്രമാണ് ഗൂഗിൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി വളർന്ന ഹോവെയുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കിയത്. ഉടൻ തന്നെ സ്വന്തം ഒഎസ് നിർമ്മിച്ച് മറുപടി നൽകുമെന്ന് ഹോവെയ് വ്യക്തമാക്കിയിരുന്നു. 
 
ഹോവെയുടെ പ്രഖ്യാപനത്തിൽ അസ്വസ്ഥരായി ഗൂഗിൾ അമേരിക്കൻ സർക്കാരിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിളിനോട് എതിരിടാൻ മാത്രം വലിയ കമ്പനി തന്നെയാണ് ഹോവെയ് എന്ന് അവർക്ക് അറിയാമായിരുന്നു. ആൻഡ്രോയിഡ് വിലക്കുകൾ നീക്കി ഹോവെയ്‌ക്ക് ആൻഡ്രോയിഡ് ലൈസൻസ് അനുവദിക്കുന്നതാണ് നല്ലത് എന്നും. ആൻഡ്രോയിഡിന് പകരം ഹോവെയ് സ്വന്തം ഒഎസ് എവിടെ അവതരിപ്പിച്ചാലും അമേരിക വെല്ലുവിളി നേരിടും എന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നത്. 
 
ഇന്ന് ലോക സ്മാർട്ട്‌ഫോൺ വിപണി തെന്ന ഗൂഗിളിനെ ആൻഡ്രോയിഡിനെ അടിസ്ഥാനപ്പെടുത്തിയണ് പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ ലോകത്ത് ഏറ്റവുമധികം സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഹോവെയുടെ സ്വതന്ത്ര ആൻഡ്രോയിഡ് ഒഎസ് വിജയകാരമാവുകയും ഇക്കാര്യത്തിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ഒരു ഏകീകരണം ഉണ്ടാവുകയും ചെയ്താൽ ഗൂഗിൾ ആൻഡ്രോയിഡ് കൂപ്പുകുത്തും എന്ന് ഉറപ്പാണ് ഇതോടെ ലോക സ്മാർട്ട്‌ഫോൺ വിപണിയുടെ ആധിപത്യം അമേരിക്കയിൽനിന്നും ചൈനയിലേക്ക് എത്തുകയും ചെയ്യും. ഇത് സംഭവിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; ശ്രീറാമിന്റെ ജാമ്യത്തിനു സ്‌റ്റേയില്ല