Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലയനം പൂർത്തിയായി, രജ്യത്തെ ഏറ്റവും വലിയ മുന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ

ലയനം പൂർത്തിയായി, രജ്യത്തെ ഏറ്റവും വലിയ മുന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ
, തിങ്കള്‍, 1 ഏപ്രില്‍ 2019 (21:00 IST)
ഡൽഹി: രാജ്യത്തെ മൂന്നു പൊതുമേഖലബാങ്കുകൾ കൂടി  ലയിച്ച് ഒന്നായി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നി പൊതു മേഖല ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയിലേക്ക് ലയിപ്പിക്കുകയായിരുന്നു. ലയനത്തോടെ രജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും.
 
വിജയാ, ദേനാ, ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയിലേക്ക്  ലയിപ്പിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ കഴിഞ്ഞ വർഷം തന്നെ സർക്കാർ ആ‍രംഭിച്ചിരുന്നു. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ് ബ്രാഞ്ചുകളുടെ എണ്ണം 9500 ആയും എ ടി എമ്മുകളുടെ എണ്ണം 13400 ആയും ഉയരും. 
 
12 കോടി ഉപയോക്താക്കളാണ് ലയനത്തോടെ ബാങ്കിന് ലഭിച്ചത്. അഞ്ച്  അസോസിയേറ്റ് ബാങ്കുകള്‍ എസ് ബി ഐയിൽ ലയിപ്പിച്ചതിന് ശേഷം കൂടുതൽ പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നഷ്ടം കുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് നടപടി. എസ് ബി ഐയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്, എച്ച് ഡി എഫ് സിക്കാണ്  ബാങ്കുകളുടെ വലിപ്പത്തിൽ രണ്ടാം സ്ഥാനം.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറയിൽ ഐ എം എക്സ് 586 സെൻസറിന്റെ കരുത്ത്, അതിവേഗ ചാർജിംഗ് സംവിധാനം, ഗംഭീര വരവിനൊരുങ്ങി ഷവോമിയുടെ എം ഐ A3