ന്യൂഡൽഹി: കഴിഞ്ഞ പതിനെട്ട് ദിവസമായി രാജ്യത്ത് ഇന്ധനവിലകുതിച്ചുയരുകയാണ്. ക്രൂഡ് ഓയിലിന്റെ വില രാജ്യാന്തര വിപണിയിൽ കുറവായിരുന്നിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്. അതിനിടയിൽ ഡൽഹിയിൽ പെട്രോൾവിലയെ ഡീസൽ മറികടന്നതായാണ് റിപ്പോർട്ടുകൾ.
ഡൽഹിയിൽ ഡീസലിന് ലിറ്ററിന് 48 പൈസ വര്‍ധിച്ച് 79.88 രൂപയായി. പെട്രോളിന് 79,76 രൂപയാണ് വില. ഇതോടെ ഡൽഹിയിലെ ഡീസൽ വില പെട്രോളിനെ മറികടന്നു. നിലവില്‍ ഡല്‍ഹിയില്‍ ഡീസല്‍ വിലയേക്കാള്‍ 12 പൈസ കുറവാണ് പെട്രോളിന്റെ വില.
കഴിഞ്ഞ 18 ദിവസങ്ങൾക്കിടെ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് വർധിച്ചത്.